Skip to main content

സ്വച്ഛതാ ഫോട്ടോസ് ക്യാമ്പയിന്‍

സ്വച്ഛ്ഭാരത് മിഷ(ഗ്രാമീണ്‍)ന്റെ ഭാഗമായി ഒ.ഡി.എഫ് പ്ലസ് മോഡല്‍ വില്ലേജില്‍ നിര്‍മ്മിച്ച ആസ്തികള്‍ പ്രദര്‍ശിപ്പിക്കുന്നതിന് പൊതുജനങ്ങള്‍ക്കായി സ്വച്ഛതാ ഫോട്ടോസ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. 2023 ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഒ.ഡി.എഫ് പ്ലസ് മോഡല്‍ വില്ലേജില്‍ സൃഷ്ടിച്ച ആസ്തികളുടെ ചിത്രങ്ങള്‍ MyGov.in എന്ന ലിങ്കില്‍ പങ്കുവക്കാം. സോക്ക്പിറ്റ്, ബയോഗ്യാസ് പ്ലാന്റ്, ശുചിമുറി, ഗോബര്‍ധന്‍, എം.സി.എഫ് (മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി), ആര്‍.ആര്‍.എഫ് (റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി), തുമ്പൂര്‍മുഴി എന്നിവയുടെ ചിത്രങ്ങളാണ് പോര്‍ട്ടലില്‍ പങ്കുവക്കേണ്ടത്. ദൗത്യത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. നവംബര്‍ 30 വരെ പൊതുജനങ്ങള്‍ക്ക് ക്യാമ്പയിനില്‍ പങ്കെടുക്കാം.
 

date