Skip to main content

തൊഴിലുറപ്പ് പദ്ധതി ബ്ലോക്ക്തല പരിശീലനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ലേബര്‍ ബഡ്ജറ്റും വാര്‍ഷിക കര്‍മ്മ പദ്ധതിയും തയ്യാറാക്കുന്നതിനുള്ള ബ്ലോക്ക്തല പരിശീലനം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കോമളം അധ്യക്ഷയായി. റിട്ട. ജോയിന്റ് ബി.ഡി.ഒ ഹരിദാസ് പരിശീലന പരിപാടികളെ കുറിച്ച് ക്ലാസെടുത്തു. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡിവിഷന്‍ മെമ്പര്‍മാര്‍, സെക്രട്ടറി, ബ്ലോക്ക് തല എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, പഞ്ചായത്ത് ഫെസിലിറ്റേറ്റര്‍മാര്‍, ബ്ലോക്ക് /ഗ്രാമപഞ്ചായത്ത് എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ഷക്കീല, എന്‍ജിനീയര്‍ നവനീത് എന്നിവര്‍ സംസാരിച്ചു.

date