Skip to main content

ഗതാഗത നിയന്ത്രണം

കല്ലടിക്കോട്-ശ്രീകൃഷ്ണപുരം റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ശ്രീകൃഷ്ണപുരം എസ്.ബി.ടി. ജങ്ഷന് സമീപം കള്‍വര്‍ട്ട് നിര്‍മ്മാണം നടക്കുന്നതിനാല്‍ നവംബര്‍ നാല് മുതല്‍ ഒരു മാസത്തേക്ക് ഇതുവഴി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ദേശീയപാത പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ബസ്, ലോറി തുടങ്ങിയ വലിയ വാഹനങ്ങള്‍ കടമ്പഴിപ്പുറം-പുഞ്ചപ്പാടം-തിരുവഴിയാട്-ശ്രീകൃഷ്ണപുരം വഴിയോ കടമ്പഴിപ്പുറം-കുളക്കാട്ടുകുറുശ്ശി-പുളിയക്കാട് തെരുവ്-കരിമ്പുഴ ശ്രീകൃഷ്ണപുരം വഴിയോ പോകണം.
ചെറിയ വാഹനങ്ങള്‍ക്ക് ശ്രീകൃഷ്ണപുരത്തുനിന്നും കനാല്‍ റോഡില്‍നിന്നും കനാല്‍ പാലം വഴി-അയ്യാങ്കുളം അമ്പലം വഴി മണ്ണംപ്പൊറ്റ എത്താം. മണ്ണംപ്പൊറ്റ നിന്നും അയ്യാങ്കുളം അമ്പലത്തിന് സമീപം വലതുവശം തിരിഞ്ഞ് സംഗീത ശില്‍പം കല്യാണമണ്ഡപത്തിന്റെ പുറകിലൂടെ ശ്രീകൃഷ്ണപുരം റോഡിലേക്ക് കയറാമെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

date