Skip to main content

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം മേഖലാതല യോഗം ഇന്ന് മുതല്‍

സംസ്ഥാന സാക്ഷരത മിഷന്‍ നടത്തുന്ന 'ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം' (എന്‍.ഐ.എല്‍.പി) പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനും അവശേഷിക്കുന്ന മുഴുവന്‍ നിരക്ഷരരെയും ക്ലാസുകളിലെത്തിച്ച് സാക്ഷരരാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പദ്ധതി റിസോഴ്സ് പേഴ്സണ്‍മാര്‍, പ്രേരക്മാര്‍ എന്നിവരുടെ മേഖലാതല യോഗം ഇന്ന് (നവംബര്‍ രണ്ട്) ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിന് പാലക്കാട് ജില്ല പഞ്ചായത്ത് ഹാളില്‍ നടക്കുന്ന യോഗത്തില്‍ പാലക്കാട്, മലമ്പുഴ, ചിറ്റൂര്‍, കൊല്ലങ്കോട്, നെന്മാറ, ആലത്തൂര്‍, കുഴല്‍മന്ദം ബ്ലോക്ക് പരിധിയിലെ തദ്ദേശസ്ഥാപനങ്ങള്‍ പങ്കെടുക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. നവംബര്‍ മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് ഒറ്റപ്പാലം ബ്ലോക്ക് ഹാളിലും നവംബര്‍ നാലിന് ഉച്ചയ്ക്ക് രണ്ടിന് മണ്ണാര്‍ക്കാട് ബ്ലോക്ക് ഹാളിലും യോഗങ്ങള്‍ നടക്കും. തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പദ്ധതി റിസോഴ്സ് പേഴ്സണ്‍മാര്‍, പ്രേരക്മാര്‍ എന്നിവര്‍ മേഖലകളിലെ യോഗത്തില്‍ പങ്കെടുക്കുമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491-2505179
 

date