Skip to main content

മണക്കടവ് വിയറില്‍ 1984.00 ദശലക്ഷം ഘനയടി ജലം ലഭിച്ചു

മണക്കടവ് വിയറില്‍ 2023 ജൂലൈ ഒന്ന് മുതല്‍ നവംബര്‍ ഒന്ന് വരെ 1984.00 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം 5266.00 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ പരമാവധി ജലസംഭരണശേഷി ദശലക്ഷം ഘനയടിയില്‍. ലോവര്‍ നീരാര്‍-112.30 (274), തമിഴ്‌നാട് ഷോളയാര്‍-2441.92 (5392), കേരള ഷോളയാര്‍-4978(5420), പറമ്പിക്കുളം-11,637.09 (17,820), തൂണക്കടവ്-528.08 (557), പെരുവാരിപ്പള്ളം-581.95 (620), തിരുമൂര്‍ത്തി-1056.80 (1935), ആളിയാര്‍-1134.38 (3864).
 

date