Skip to main content

മാലിന്യമുക്തം നവകേരളം: സ്‌കൂളുകളിൽ നവംബർ 14ന് കുട്ടികളുടെ ഹരിതസഭ

കോട്ടയം: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി സ്‌കൂളുകളിൽ നവംബർ 14ന് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിക്കും. തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ബിനു ജോണിന്റെ അധ്യക്ഷതയിൽ നടന്ന മാലിന്യമുക്ത നവകേരളം കാമ്പയിൻ ഏകോപന സമിതി അംഗങ്ങളുടെ ഓൺലൈൻ യോഗത്തിലാണ് തീരുമാനം. നിയോജകമണ്ഡലതല കാമ്പയിനുകളും പ്രവർത്തനങ്ങളും യോഗത്തിൽ വിലയിരുത്തി. നവംബറിൽ ഹരിതകർമ്മസേനയുടെ കവറേജ് നൂറു ശതമാനത്തിലെത്തിക്കണമെന്ന് യോഗം നിർദേശിച്ചു.
മാലിന്യമുക്ത നവകേരളം കാമ്പയിൻ കോ-ഓർഡിനേറ്റർ ടി.പി. ശ്രീശങ്കർ, പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർമാർ ഷറഫ് പി. ഹംസ,  പി.സി.ബി. അസിസ്റ്റന്റ് എൻജിനീയർ ഗീതു ജി. കുമാർ,  കുടുംബശ്രീ മിഷൻ അസി. കോർഡിനേറ്റർ പ്രകാശ് ബി. നായർ, കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർ വിജീഷ് കുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസ് പ്രതിനിധി ബിന്ദു ലീല, കില കോ-ഓർഡിനേറ്റർ ബിന്ദു അജി, കെ.എസ്.ഡബ്ല്യൂ. എം.പി. പ്രതിനിധി റീനു ചെറിയാൻ, സി.കെ.സി.എൽ. പ്രതിനിധി സഞ്ജു വർഗീസ്, കില പ്രതിനിധി സിന്ദുര സന്തോഷ്, നവകേരള മിഷൻ ഓഫീസർ അജിത് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

date