Skip to main content

ദേശീയ ആയുർവേദ ദിനാചരണം; വിപുലമായ പരിപാടികൾ

കോട്ടയം: വിവിധ വകുപ്പുകളുടെ സഹായത്തോടെ നവംബർ 10 മുതൽ 15 വരെ ദേശീയ ആയുർവേദ ദിനാചരണം സംഘടിപ്പിക്കും. ആയുർവേദം എല്ലാവർക്കും എല്ലാ ദിവസവും എന്ന പേരിലാണ് പൊതുജനപങ്കാളിത്തത്തോടെ പരിപാടികൾ സംഘടിപ്പിക്കുന്നത്. ആയുർവേദ ദിനമായ 10ന് വിവിധ ആയുർവേദ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പൊതുപരിപാടി നടത്തും. ആഴ്ചയിൽ ഒരു ദിവസം എല്ലാ ആയുർവേദ സ്ഥാപനങ്ങളിലും ജീവിത ശൈലിരോഗങ്ങൾക്കായി പ്രത്യേക ക്ലിനിക്കുകൾ ആരംഭിക്കും. എസ്.പി.സി/ എൻ.സി.സി./എൻ.എസ്.എസുമായി ചേർന്ന് സ്‌കൂൾ, കോളജ്തലത്തിൽ ആയുർവേദത്തെകുറിച്ച്  അവബോധ ക്ലാസുകളും പരിപാടികളും സംഘടിപ്പിക്കും. ജില്ലാതലത്തിൽ വിദ്യാർഥികൾക്ക് മത്സരങ്ങൾ നടത്തി സമ്മാനം നൽകും. ആയുർവേദം എന്റെ ജീവിതത്തിൽ എന്ന വിഷയത്തിൽ ബോധവത്കരണ പരിപാടികൾ നടത്തും.  

 

date