Skip to main content

നവകേരള സദസ്: പാലായിൽ ബൂത്തുകമ്മിറ്റികൾ  നവംബർ ഏഴിനകം രൂപീകരിക്കും

 

കോട്ടയം: പാലാ നിയോജക മണ്ഡലത്തിൽ ഡിസംബർ 12ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ഭാഗമായി നഗരസഭകളിലെയും പഞ്ചായത്തുകളിലെയും ബൂത്തുതല കമ്മിറ്റി രൂപീകരണം നവംബർ ഏഴിനു മുൻപ് പൂർത്തിയാക്കുന്നതിനു  തീരുമാനിച്ചു. പാലാ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ  തോമസ് ചാഴികാടൻ എം.പിയുടെ അധ്യക്ഷതയിൽ നടന്ന നവകേരള സദസ് പാലാ നിയോജകമണ്ഡലതല ജനറൽ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

വിവിധ സബ് കമ്മിറ്റികളുടെയും പഞ്ചായത്തുതല സംഘാടക സമിതി ഭാരവാഹികളുടെയും യോഗവും നടന്നു. നവകേരള സദസിന്റെ ഭാഗമായി വീട്ടുമുറ്റ സദസുകൾ ഡിസംബർ അഞ്ചിന് മുൻപായി സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.

.

date