Skip to main content

നവകേരളസദസ്; തലയോലപ്പറമ്പ് പഞ്ചായത്ത് കൺവൻഷൻ

കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസിനോടനുബന്ധിച്ച് തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ പഞ്ചായത്തുതല കൺവൻഷൻ സംഘടിപ്പിച്ചു. തലയോലപ്പറമ്പ് കെ.ആർ. ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കൽ അധ്യക്ഷത വഹിച്ചു.
നവകേരളസദസിനോടനുബന്ധിച്ചുള്ള ബൂത്തുതല കൺവൻഷനുകൾ വേഗത്തിലാക്കാൻ യോഗം തീരുമാനിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രുതി ദാസ്, സെലീനാമ്മ ജോർജ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ അഞ്ജു എ.ഉണ്ണികൃഷ്ണൻ, ലിസമ്മ ജോസ്, ഷിജി വിൻസന്റ്, കെ.പി. ഷാനോ, എം.ടി. ജയമ്മ, കെ.ആഷിഷ്, ഡൊമനിക് ചെറിയാൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

 

 

date