Skip to main content

പ്രത്യേക പ്രോത്സാഹന സമ്മാനപദ്ധതി; അപേക്ഷിക്കാം

കോട്ടയം: പട്ടികജാതി വിദ്യാർഥികൾക്ക് പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിയിലേക്ക് ഓൺലൈനായി അപേക്ഷ നൽകാം. എസ്.എസ്.എൽ.സി., പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഡിപ്ലോമ, ടി.ടി.സി. പോളിടെക്‌നിക്, ബിരുദതല കോഴ്‌സുകൾ, പ്രൊഫഷണൽ ബിരുദ കോഴ്‌സുകൾ, ബിരുദാന്തരബിരുദവും അതിനുമുകളിലുമുള്ള കോഴ്‌സുകൾ, പ്രൊഫഷണൽ ബിരുദാനന്തര ബിരുദം/ അതിനു മുകളിലുള്ള കോഴ്‌സുകളുടെ ഫൈനൽ പരീക്ഷകളിൽ (2023 വർഷം) ഒന്നാം ക്ലാസ്/ഡിസ്റ്റിംഗ്ഷൻ/നിശ്ചിത ഗ്രേഡ് നേടി വിജയിച്ച പട്ടികജാതി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. നവംബർ 11 മുതൽ ജനുവരി 15 വരെ അപേക്ഷ നൽകാം. 2022-23 വർഷം സംസ്ഥാനത്ത് പഠിച്ചു പാസായ പരീക്ഷകൾക്ക് മാത്രമായിരിക്കും പദ്ധതി പ്രകാരം സ്‌കോളർഷിപ്പ് ലഭിക്കുക. ഇ ഗ്രാന്റ്‌സ് 3.0 പോർട്ടൽ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. വിശദവിവരത്തിന് ഫോൺ: 0481 2562503.

 

date