Skip to main content

പട്ടയ വിതരണം വേഗത്തിലാക്കാൻ നടപടികൾ ഊർജിതമാക്കണം: റവന്യൂ മന്ത്രി

അർഹരായ മുഴുവൻ പേർക്കും സമയ ബന്ധിതമായി പട്ടയം നൽകുന്നതിന് നടപടികൾ ഊർജിതമാക്കണമെന്ന് റവന്യു മന്ത്രി കെ രാജൻ നിർദ്ദേശിച്ചു. തിരുവനന്തപുരം ഐ എൽ ഡി എമ്മിൽ ജില്ലാ കലക്ടർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോളനി പട്ടയംപഞ്ചായത്തുകൾ വില കൊടുത്തു വാങ്ങി നൽകിയ ഭൂമിഭൂവുടമകൾ സൗജന്യമായി വിട്ടു നൽകിയ ഭൂമി എന്നിവയുൾപ്പെടെ പട്ടയ മിഷനിൽ പരിഗണനക്ക് വന്ന ഭൂവിഷയങ്ങളിൽ നടപടികൾ ശക്തിപ്പെടുത്തണം. ഡിജിറ്റൽ റീ സർവെ വേഗത്തിലാക്കുന്നതിന് വില്ലേജ് ജനകീയ സമിതി സഹകരണത്തോടെ ജാഗ്രതാ സമിതികളുടെ സേവനം ഉറപ്പാക്കാൻ കലക്ടർമാർ ഇടപെടലുകൾ നടത്തണം. സർക്കാർ ഭൂമിയുടെ സംരക്ഷണവും അർഹരായവർക്ക് പട്ടയം നൽകാനുള്ള പ്രവർത്തനങ്ങളും ഇതുവഴി വേഗത്തിലാകും. ഭൂപരിഷ്‌കരണത്തിന്റെ അന്തസത്ത ഉയരത്തിപ്പിടിക്കുന്ന വിധം സമഗ്രമായ ഒരു സെറ്റിൽമെന്റ് ആക്ട് നടപ്പാക്കുകയെന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു.

ഭൂരഹിതരായ അതി ദരിദ്ര കുടുംബങ്ങൾക്ക് വീടുവയ്ക്കാനുള ഭൂമി കണ്ടെത്തി നൽകേണ്ടതുണ്ട്. അതി ദരിദ്ര ദാരിദ്ര്യ നിർമാർജന പദ്ധതി കാര്യമമായി നടപ്പാക്കണം. ബിൽഡിങ് ടാക്‌സ്ആഢംബര നികുതി ഉൾപ്പെടെ റവന്യൂ പിരിവുകൾ കാര്യക്ഷമമാക്കാനും സർക്കാരിന്റെ മുൻഗണനാ പദ്ധതികൾ സമയ ബന്ധിതമായി പൂർത്തീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബി സ്വാൾലാൻഡ് റവന്യൂ കമ്മിഷണർ ഡോ. എ കൗശിൻജോയിന്റ് കമ്മീഷണർ എ ഗീതജില്ലാ കളക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്‌സ്5259/2023

 

date