Skip to main content

ജി-ഗെയ്റ്റർ, ആന്റിബയോഗ്രാം ആപ്ലിക്കേഷൻ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് (04 നവംബർ) നിർവഹിക്കും

        പക്ഷാഘാതരോഗികളെ സാധാരണ ജീവിതത്തിലേക്ക് നയിക്കാൻ സഹായകരമാകുന്ന ജി-ഗെയ്റ്റർ സംവിധാനത്തിന്റെ ഔപചാരിക ഉദ്‌ഘാടനംനവമ്പർ നാലിനു വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

പക്ഷാഘാതരോഗികളെ സാധാരണ ജീവിതത്തിലേക്ക് എത്രയും പെട്ടെന്ന് നയിക്കാൻ സഹായിക്കുന്നതാണ് കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ  സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്നേതൃത്വത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സ്ഥാപിക്കുന്ന റോബോട്ടിക് അധിഷ്ഠിത പരിശീലനം നൽകുന്ന ജി-ഗെയ്റ്റർ സംവിധാനം ഡോക്ടർക്ക് എളുപ്പത്തിൽ രോഗം നിർണ്ണയിക്കാനും രോഗകാരിയെ തിരിച്ചറിയാനും ഇതിന്റെ അടിസ്ഥാനത്തിൽ ചികിത്സയ്ക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുവാനും കഴിയുന്നതരത്തിൽ ആന്റിബയോട്ടിക് പോളിസി അടിസ്ഥാനമാക്കി നടപ്പാക്കുന്നതാണ് ആന്റിബയോഗ്രാം ആപ്ലിക്കേഷൻ.

കെ-ഡിസ്ക്കിന്റെ മുൻനിരപദ്ധതിയായ യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിൽ (വൈ.ഐ.പി) പങ്കെടുക്കുന്ന വിദ്യാർഥികളുടെ കരിയർ ഡെവലമെന്റിനെ സഹായിക്കുന്നതിന്കെ-ഡിസ്കും ഐടി സ്ഥാപനമായ എച്ച്സിഎൽ ടെക്കുമായും ഏർപ്പെട്ടിട്ടുള്ള ധാരണാപത്രവും ചടങ്ങിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കൈമാറും.

ആരോഗ്യ മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽമുഖ്യാതിഥിയായിഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പങ്കെടുക്കും. മേയർ ആര്യാ രാജേന്ദ്രൻശശി തരൂർ എം.പിവി.കെ.പ്രശാന്ത് എം.എൽഎആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്എൻ.എച്ച്.എം സ്റ്റേറ്റ് ഡയറക്ടർ ജീവൻബാബുപാളയം വാർഡ് കൗൺസിലർ പാളയം രാജൻ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്‌സ്5261/2023

 

date