Skip to main content

ഡിസംബർ 1ന് സ്ക്കൂളുകളിൽ അക്ഷര ദീപം തെളിയിക്കും

ഒല്ലൂർ മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി ഒല്ലൂർ നിയോജക മണ്ഡലത്തിലെ എല്ലാ സ്ക്കൂളുകളിലും രാവിലെ അഷര ദീപം തെളിയിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജൻ അറിയിച്ചു. രാവിലെ സ്ക്കൂളുകളിൽ അസംബ്ലി ചേരുന്ന സമയത്താണ് അക്ഷരദീപം തെളിയിക്കുക. സ്ക്കൂൾ തലങ്ങളിൽ ചിത്രരചന മത്സരവും , പ്രസംഗ മത്സരവും , പ്രബന്ധ മത്സരവും നടന്നിരുന്നു. കൂടാതെ എല്ലാ സ്കൂളുകളിലും കയ്യെഴുത്ത് മാഗസിനുകളും തയ്യാറാക്കിയിരുന്നു. മികച്ച കയ്യെഴുത്ത് മാസികക്ക് നവകേരള സദസിൽ മുഖ്യമന്ത്രി പാരിതോഷികം നൽകുമെന്നും റവന്യു മന്ത്രി കെ. രാജൻ അറിയിച്ചു.

ഡിസംബർ 1 ന് വൈകീട്ട് 4 മണിക്ക് പുത്തൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സാംസ്കാരിക്ക ഘോഷയാത്ര സംഘടിപ്പിക്കും. തുടർന്ന് സുവോളജിക്കൽ പാർക്കിലെ വേദിയിൽ കലാപരിപാടികളും ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഡിസം. ഒന്നു മുതൽ 4 വരെ എല്ലാ ദിവസവും വൈകീട്ട് കലാ പരിപാടികൾ നടക്കും. 5 ന് 3 മണിക്ക് ഔസേപ്പച്ചൻ നയിക്കുന്ന സംഗീത സദസും ഉണ്ടായിരിക്കും.

date