Skip to main content

വികസിത ഭാരത് സങ്കല്‍പ യാത്രക്ക് ഇരിക്കൂര്‍ ബ്ലോക്കില്‍ സ്വീകരണം

കേന്ദ്ര സര്‍ക്കാറിന്റെ വികസന ക്ഷേമ പദ്ധതികള്‍ ഗ്രാമീണ മേഖലകളിലടക്കം എത്തിക്കുന്നതിന് നടത്തുന്ന വികസിത ഭാരത് സങ്കല്‍പ യാത്ര ഇരിക്കൂര്‍ ബ്ലോക്കില്‍ പര്യടനം തുടങ്ങി. ഏരുവേശ്ശി, പയ്യാവൂര്‍ പഞ്ചായത്തുകളില്‍ യാത്രക്ക് സ്വീകരണം നല്‍കി. ഏരുവേശ്ശി പഞ്ചായത്തില്‍ ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോന ചര്‍ച്ച് ഗ്രൗണ്ടില്‍ പഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ഇമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മധു തൊട്ടിയില്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോര്‍ജ്ജ് കാഞ്ഞിരങ്ങാട്ട്, പഞ്ചായത്ത് അംഗം മോഹനന്‍ മൂത്തേടത്ത്, എല്‍ഡിഎം ഇ പ്രശാന്ത്, ബ്ലോക്ക് നോഡല്‍ ഓഫീസര്‍ നിഖില്‍, കേരള ഗ്രാമീണ ബാങ്ക് മാനേജര്‍ എന്‍ കെ ജയിംസ് എന്നിവര്‍ പങ്കെടുത്തു.
പയ്യാവൂരില്‍ പഞ്ചായത്ത് പ്രസിഡണ്ട് സാജു സേവ്യര്‍ ഉദ്ഘാടനം ചെയ്തു. ബി എല്‍ ബി സി കണ്‍വീനര്‍ നിഖില്‍, സി ഡി എസ് ചെയര്‍പേഴ്സണ്‍ ബിന്ദു ശിവദാസന്‍, എഫ് എല്‍ സി ജോമിഷ ആലപ്പാട്, എസ് ബി ഐ മാനേജര്‍ ലിജു എന്നിവര്‍ പങ്കെടുത്തു.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, പ്രധാനമന്ത്രി ഉജ്ജ്വല യോജന തുടങ്ങിയ പദ്ധതികളില്‍ ഗുണഭോക്താക്കളെ ചേര്‍ക്കുന്നതിന് രണ്ട് പഞ്ചായത്തുകളിലും സൗകര്യമൊരുക്കി. തോട്ടങ്ങളിലെ വള പ്രയോഗമടക്കം കാര്‍ഷികാവശ്യങ്ങള്‍ക്കായി വികസിപ്പിച്ച ഡ്രോണ്‍ രണ്ടു പഞ്ചായത്തുകളിലും പ്രദര്‍ശിപ്പിച്ചു. ഉളിക്കല്‍, പടിയൂര്‍-കല്യാട് പഞ്ചായത്തു കളില്‍ ഡിസംബര്‍ 12ന് വികസിത ഭാരത സങ്കല്പ യാത്ര പര്യടനം നടത്തും.

date