Skip to main content

ലഹരിവിരുദ്ധ സന്ദേശവുമായി ചെസ് മത്സരം സംഘടിപ്പിച്ചു

എക്സൈസ് മലപ്പുറം ഡിവിഷനും വിമുക്തി മിഷനും സംയുക്തമായി സ്‌കൂള്‍ കുട്ടികള്‍ക്കായി 'ലഹരിക്കെതിരെ ചെക്ക് വെക്കാം' എന്ന മുദ്രാവാക്യമുയര്‍ത്തി    ജില്ലാ പഞ്ചായത്ത്് ഹാളില്‍  ചെസ് മത്സരം സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു.
മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ ഗാഥ, മലപ്പുറം നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ പി.കെ അബ്ദുല്‍ ഹക്കീം, വിമുക്തി മാനേജര്‍ ജിജു ജോസ്, എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എം ബാബുരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പെരിന്തല്‍മണ്ണ
ജി.എം.എച്ച്.എസ്.എസിലെ ഇ. ഷിയാസ് മോന്‍
ചാമ്പ്യനായി. ചടങ്ങില്‍ ചെമ്പ്ര ഊരിലെ ഐ.ജി.എം.ആര്‍.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥി ജിത്തുവിന് ജില്ലാ കളക്ടര്‍ ചെസ്സ് ബോര്‍ഡ് നല്‍കി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വൈ. ഷിബു സ്വാഗതവും എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ.ജിനീഷ് നന്ദിയും പറഞ്ഞു. മത്സരത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളിലെ നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

date