Skip to main content

ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയ്‌നിംഗ് പ്രോഗ്രാമിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജനുവരിയില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയ്‌നിംഗ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. പസ്ടു/ ഏതെങ്കിലും ടീച്ചര്‍ ട്രെയ്‌നിംഗ് കോഴ്‌സ്/ ഏതെങ്കിലും ഡിപ്ലോമ ആണ് വിദ്യാഭ്യാസ യോഗ്യത. ഒരുവര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയ്‌നിംഗ് ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അഡ്വാന്‍സ് ഡിപ്ലോമയുടെ രണ്ടാംവര്‍ഷ കോഴ്‌സിലേക്ക് ലാറ്ററല്‍ എന്‍ട്രി സൗകര്യം ലഭ്യമാണ്.
https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബര്‍ 31. താല്‍പര്യമുള്ളവര്‍ എരൂഡയര്‍ ടീച്ചര്‍ ട്രെയ്‌നിംഗ് ഫൗണ്ടേഷന്‍ മലപ്പുറം എന്ന സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 7561860260  .      

  മെറ്റ് അക്കാദമി, ഒയാസിസ് മാള്‍, സി.എച്ച് ബൈപാസ് മഞ്ചേരി-676123 ഫോണ്‍:  9387977000, 9446336010

 

date