Skip to main content

ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഡിസംബർ 14 മുതൽ

മലപ്പുറം ജില്ലയിൽ പൊലീസ് വകുപ്പിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ (പട്ടികവർഗ്ഗ വിഭാഗം) കാറ്റഗറി നമ്പർ 410/2021), ഹവിൽദാർ പട്ടികവർഗ്ഗ വിഭാഗം 481/2021) തസ്തികകളുടെ ചുരുക്കപ്പട്ടികളിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ  ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഡിസംബർ 14 മുതൽ 22 വരെ രാവിലെ 5.30 മുതൽ നടക്കും. കായിക പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ  ലഭ്യമാണ്. ടെസ്റ്റിൽ യോഗ്യത നേടുന്ന ഉദ്യോഗാർഥികൾക്ക് അന്നേ ദിവസം  അതത് പി.എസ്.സി ഓഫീസുകളിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തും.

date