Skip to main content

കളക്ടേഴ്‌സ് കരുതല്‍ അവാര്‍ഡ് വിതരണം ചെയ്തു

ഏലപ്പാറ പി.എച്ച്.എസ്.എസ് സ്‌കൂളില്‍ നിന്ന് മികച്ച വിജയം കൈവരിക്കുന്ന കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ കളക്ടേഴ്‌സ് കരുതല്‍ അവാര്‍ഡ് രണ്ടാം ഘട്ടത്തിന്റെ വിതരണം ഏലപ്പാറ പി.എച്ച്.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി ഉദ്ഘാടനം ചെയ്തു. ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിത്യ എസ് അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.
സ്‌കൂളില്‍ നിന്ന് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി പൊതുപരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് ഇടുക്കി ജില്ലാ വികസന കമ്മീഷണറായിരുന്ന അര്‍ജുന്‍ പാണ്ഡ്യന്‍ വിഭാവന ചെയ്ത് കഴിഞ്ഞ അക്കാദമിക വര്‍ഷത്തില്‍ ആരംഭിച്ച പുരസ്‌ക്കാരമാണ് കളക്ടേഴ്‌സ് കരുതല്‍ അവാര്‍ഡ്. ഒന്നാം സ്ഥാനക്കാര്‍ക്ക് 20,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 15,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 5000 രൂപയും മൊമെന്റോയും സര്‍ട്ടിഫിക്കറ്റുമാണ് നല്‍കുന്നത്. ഹയര്‍സെക്കന്‍ഡറിയിലെ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി ആറ് കുട്ടികളും പത്താം തരത്തിലെ മൂന്ന് കുട്ടികളും ഉള്‍പ്പെടെ ഒന്‍പത് പേര്‍ ഇക്കുറി പുരസ്‌കാരത്തിനര്‍ഹരായി.
പി.എച്ച്.എസ്.എസ് ഏലപ്പാറ പ്രിന്‍സിപ്പല്‍ വിനോദ് കുമാര്‍ കെ, അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം അഫിന്‍ ആല്‍ഫ്രഡ്, ഏലപ്പാറ ഗ്രാമപഞ്ചായത്ത് അംഗം ബിജു ഗോപാലന്‍, ഉമര്‍ഫാറൂഖ്, ഇടുക്കി നിര്‍മ്മിതികേന്ദ്രം പ്രാജക്ട് മാനേജര്‍ ബിജു. എസ്, അധ്യപകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date