Skip to main content

സീനിയോറിട്ടി നഷ്ടപ്പെടാതെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം

കോട്ടയം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളിൽ 1999 ഒക്‌ടോബർ മുതൽ 2023 ഓഗസ്റ്റ്  വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കുന്നതിന് സർക്കാർ ഉത്തരവായിട്ടുണ്ട്. മേൽ കാലയളവിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ച് വിടുതൽ സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാൻ കഴിയാത്തവർക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കുന്നതിനും നിശ്ചിത സമയപരിധിക്കു ശേഷം വിടുതൽ സർട്ടിഫിക്കറ്റ് ചേർത്തതുമൂലം സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് സീനിയോറിറ്റി പുന:സ്ഥാപിക്കുന്നതിനും കഴിയുന്നതാണ്. രജിസ്‌ട്രേഷൻ പുതുക്കൽ സംബന്ധിച്ച നടപടികൾ ഓൺലൈൻ പോർട്ടലിന്റെ (www.eemployment.kerala.gov.in)  ഹോം പേജിൽ സ്‌പെഷൽ റിന്യൂവൽ  ഓപ്ഷൻ വഴി ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് 2024 ജനുവരി 31 വരെ നടത്താം. ഓഫീസിൽ നേരിട്ടു ഹാജരായും പുതുക്കൽ നടത്താം. പ്രൊഫഷണൽ വിദ്യാഭ്യാസയോഗ്യതകൾ ചേർത്ത്, എറണാകുളം പ്രൊഫഷണൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിലവിലുള്ള എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ വിട്ടു പോയവർക്കും ഓൺലൈൻ പോർട്ടൽ വഴി നേരിട്ടു പുതുക്കാവുന്നതാണ്.

 

 

date