Skip to main content

അറിയിപ്പുകൾ 

 

സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2023 വർഷത്തെ സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു. ലോട്ടറി ടിക്കറ്റ് വിൽപ്പന ഉപജീവനമാർഗമായി സ്വീകരിച്ചിട്ടുള്ള അംഗങ്ങളിൽ നിന്നുള്ള അപേക്ഷകളാണ് സ്വീകരിക്കുന്നത്. 2023 ലെ എസ്എസ്എൽസി പരീക്ഷ 80 ശതമാനം മാർക്കോടെ വിജയിച്ച് റഗുലർ ഹയർ സെക്കൻഡറി, മറ്റു റെഗുലർ കോഴ്സുകളിൽ ഉപരിപഠനത്തിനോ ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും, റഗുലർ / പ്രൊഫഷണൽ/ഡിപ്ലോമ, ബിരുദ ബിരുദാനന്തര കോഴ്സുകൾ എന്നിവയ്ക്ക് ഉപരിപഠനത്തിന് ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ഡിസംബർ 23 . ഫോൺ : 0495 2378222

ഒറ്റത്തവണ പ്രമാണ പരിശോധന

സർക്കാർ ഉടമസ്ഥതയിലുളള വിവിധ കമ്പനി ബോർഡ് കോർപ്പറേഷനിലെ ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ/അസിസ്റ്റന്റ് ഗ്രേഡ് II/ക്ലാർക്ക് ഗ്രേഡ്  I/ടൈം കീപ്പർ ഗ്രേഡ് II/സീനിയർ അസിസ്റ്റന്റ് /അസിസ്റ്റന്റ് /ജൂനിയർ ക്ലാർക്ക്  etc. (കാറ്റഗറി നമ്പർ. 026/2022) തസ്തികയ്ക്ക് 19.10.2023-ന് പ്രസിദ്ധീകരിച്ച സാധ്യതാപട്ടികയിൽ ഉൾപ്പെട്ട ഇതുവരെ മേൽ തസ്തികയ്ക്കുളള പ്രമാണ പരിശോധന പൂർത്തിയാക്കാത്ത കോഴിക്കോട് ജില്ലയിലെ ഉദ്യോഗാർത്ഥികൾക്കുള്ള ഒറ്റത്തവണ പ്രമാണ പരിശോധന ഡിസംബർ 18,19,20 തിയ്യതികളിൽ കോഴിക്കോട് ജില്ലാ പി എസ് സി. ഓഫീസിൽ നടക്കുമെന്ന്  ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. ഫോൺ 0495 2371971 

ലാബ് ടെക്‌നിഷ്യൻ ഒഴിവ് 

ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴിൽ ലാബ് ടെക്‌നിഷ്യൻ ഒഴിവിലേക്ക് നിയമനം നടത്തുന്നു.  750 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. യോഗ്യത : ബി എസ് സി എം എൽ ടി / ഡി എം എൽ ടി. പ്രായപരിധി : 18-35 വയസ്സ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 20ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. 

ടൈം യൂസ് സർവേ ജനുവരി ഒന്നു മുതൽ

എൻ എസ് എസ് ഒ നടത്തുന്ന ടൈം യൂസ് സർവേ 2024 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ നടക്കും. 2019 ൽ  നടന്ന സർവേയുടെ തുടർച്ചയായാണ് രണ്ടാം ടൈം യൂസ് സർവേ നടത്തുന്നത്. സർവേയ്ക്ക് തലേദിവസം പുലർച്ചെ നാലുമണി മുതൽ സർവേ ദിവസം പുലർച്ചെ നാലുമണി വരെയുള്ള  സമയം അര മണിക്കൂർ ടൈം സ്ലോട്ടുകളായി തിരിച്ച് ഓരോ സ്ലോട്ടിലെയും സമയ വിനിയോഗം രേഖപ്പെടുത്തും.  കുടുംബത്തിലെ ആറ് വയസ്സിനു മുകളിലുള്ള ഓരോ വ്യക്തിയുടെയും വിവരം ഇത്തരത്തിൽ ശേഖരിക്കുമെന്ന് ഡയറക്ടർ ആൻഡ് റീജ്യണൽ ഹെഡ് മുഹമ്മദ് യാസിർ എഫ് അറിയിച്ചു. 

കൗൺസിലർ നിയമനം

കോഴിക്കോട് സർക്കാർ എഞ്ചിനീയറിങ് കോളേജിൽ താത്കാലികാടിസ്ഥാനത്തിൽ കൗൺസിലർ നിയമനം നടത്തുന്നു. യോഗ്യത : നേരിട്ടുള്ള പഠനത്തിലൂടെയുള്ള രണ്ട് വർഷ മുഴുവൻ സമയ എം ഫിൽ ക്ലിനിക്കൽ സൈക്കോളജി/സൈക്യാട്രിക് സോഷ്യൽ വർക്ക് കോഴ്സ് പൂർത്തിയായിരിക്കണം. അഭിമുഖം ഡിസംബർ 21ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കോളേജിൽ നടക്കും. www.geckkd.ac.in ഫോൺ : 0495 2383 220

date