Skip to main content

മാലിന്യ മുക്തം നവകേരളം  ഒന്നാമതായി  വില്ല്യാപ്പള്ളി  ഹരിതസേനാ പ്രവർത്തനം

 

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നവംബർ മാസത്തെ ഹരിത കർമ്മസേനയുടെ വാതിൽപ്പടി ശേഖരണത്തിൽ  വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് കോഴിക്കോട് ജില്ലയിൽ ഒന്നാമതെത്തി മാതൃകയായി.

 ഭരണസമിതി, ഉദ്യോഗസ്ഥർ, ഹരിതസേനാംഗങ്ങൾ എന്നിവർക്കൊപ്പം പൊതുജനങ്ങളും സഹകരിച്ച് പ്രവർത്തിച്ചതാണ് ഈ നേട്ടത്തിന്റെ പ്രധാന കാരണം.
ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും മാസത്തിൽ ഒരു തവണയെന്ന രീതിയിൽ ഹരിതസേനാഗങ്ങൾ സന്ദർശിക്കുന്നുണ്ട്.

 മാതൃകാപരമായി പ്രവർത്തിക്കുന്ന ഒരു എം.സി.എഫും മാലിന്യങ്ങൾ നീക്കം ചെയ്യാനായി സ്വന്തമായി വാഹനവും ഗ്രാമപഞ്ചായത്തിന് സ്വന്തമായുണ്ട്.

ഡിസംബർമാസം 10 തിയ്യതി വരെയുള്ള പുരോഗതി അവലോകനത്തിൽ 50% മാലിന്യങ്ങൾ ശേഖരിച്ച് ഈ മാസവും ഒന്നാമതായി  തുടരുകയാണ് വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ഹരിത സേനാ പ്രവർത്തകർ.

date