Skip to main content

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്ത് കരിക്കോട്ടക്കരി ടൗണില്‍ നടപ്പിലാക്കിയ കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷ അഡ്വ.കെ കെ രത്‌നകുമാരി മുഖ്യാതിഥിയായി. എക്‌സി.എഞ്ചിനീയര്‍ സി എ ജാന്‍സി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിബി വാഴക്കാല, ജോസഫ് വട്ടുകുളം, ഷൈനി വര്‍ഗീസ്, അയ്യന്‍കുന്ന് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി കെ തോമസ്, സംഘാടക സമിതി കണ്‍വീനര്‍ കെ കെ സജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date