Skip to main content

ഭിന്നശേഷി സര്‍ട്ടിഫിക്കേഷന്‍ ക്യാമ്പ്

 കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ ആഭിമുഖ്യത്തിൽ   എടക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ചെമ്പിലോട്, മുണ്ടേരി, കടമ്പൂര്‍, കൊളച്ചേരി, പെരളശ്ശേരി,  തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ  മുഴപ്പിലങ്ങാട്, എന്നീ  ഗ്രാമപഞ്ചായത്തുകളിലെ ഭിന്നശേഷിക്കാര്‍ക്കായി ഭിന്നശേഷി സര്‍ട്ടിഫിക്കേഷന്‍ ക്യാമ്പ് ഡിസംബര്‍ 29ന് ചാല ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തും . മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേറ്റ് ഇതു വരെ ലഭിക്കാത്ത ഭിന്നശേഷിക്കാര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ www.swavlambancard.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും സ്വന്തമായും രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവരെ മാത്രമേ ക്യാമ്പില്‍ പങ്കെടുപ്പിക്കുകയുള്ളൂ. രജിസ്റ്റര്‍ ചെയ്തതിന് ശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ട് ഹാജരാക്കണം. രാവിലെ എട്ട് മണി മുതല്‍ 11 മണി വരെയേ ക്യാമ്പില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുകയുള്ളൂ.
ബുദ്ധിപരമായ വൈകല്യം ഉള്ളവര്‍ ഐക്യു പരിശോധിച്ച ആറു മാസത്തിനകം ഉള്ള റിപ്പോര്‍ട്ട്, കേള്‍വി വൈകല്യങ്ങള്‍ ഉള്ളവര്‍ ആറു മാസത്തിനകം ഗവണ്മെന്റ് സ്ഥാപനത്തില്‍ നിന്നും എടുത്ത ഓഡിയോഗ്രാം റിപ്പോര്‍ട്ട്, മറ്റു വൈകല്യങ്ങള്‍ ഉള്ളവര്‍ അവരുടെ ഭിന്നശേഷി സംബന്ധമായ എല്ലാ ചികിത്സാ രേഖകള്‍, ആധാര്‍ കാര്‍ഡ്/തിരിച്ചറിയല്‍ കാര്‍ഡ്, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയപ്പോള്‍ ലഭിച്ച പ്രിന്റ് ഔട്ട് എന്നിവ ഹാജരാക്കണം. താല്‍കാലിക സര്‍ട്ടിഫിക്കറ്റ്  പുതുക്കാനുള്ള സൗകര്യവും ക്യാമ്പില്‍ ഉണ്ടായിരിക്കും. അവര്‍ പുതിയതായി സര്‍ട്ടിഫിക്കറ്റ് എടുക്കുമ്പോള്‍ ചെയ്യേണ്ടുന്ന എല്ലാ ടെസ്റ്റുകളും എടുത്തിരിക്കണം. കൂടാതെ ഭിന്നശേഷിയുമായി ബന്ധപ്പെട്ട എല്ലാ ചികിത്സ രേഖകളും ഹാജരാക്കണം. ഫോണ്‍: 9072302566
 

date