Skip to main content

പ്രവീണിനും കുടുംബത്തിനും സ്‌നേഹത്തണലൊരുക്കി കുടുംബശ്രീ

സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി

ആറളം കൂട്ടക്കളത്തെ തുമ്പത്ത് പ്രവീണിനും കുടുംബത്തിനും ഇനി കുടുംബശ്രീയുടെ സ്‌നേഹതണലില്‍ അന്തിയുറങ്ങാം. കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ആറളം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിലാണ് മരത്തില്‍ നിന്നും വീണ് കഴുത്തിന് താഴെ ചലന ശേഷി നഷ്ടപ്പെട്ട പ്രവീണിനും കുടുംബത്തിനും സ്‌നേഹ വീട് നിര്‍മ്മിച്ച് നല്‍കിയത്. സ്‌നേഹ വീടിന്റെ താക്കോല്‍ കൈമാറല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിച്ചു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ.എം സുര്‍ജിത് എന്നിവര്‍ വിശിഷ്ടാതിഥികളായി. കുടുംബശ്രീ സി ഡി എസ് മെമ്പര്‍ സെക്രട്ടറി കെ പ്രിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം പി റോസ, ആറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ജെ ജെസ്സി മോള്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷിജി നടുപറമ്പില്‍, ആറളം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വത്സ ജോസ്, ജോസഫ് അന്ത്യകുളം, പഞ്ചായത്തംഗം സെലീന ടീച്ചര്‍, പഞ്ചായത്ത് സെക്രട്ടറി എം എ ആന്റണി, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സുമ ദിനേശന്‍, സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ സുശീല സാലി, സന്തോഷ് അമ്പലക്കണ്ടി, വിപിന്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. ആറളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തിയാണ് സ്‌നേഹ വീട് നിര്‍മ്മാണത്തിനുള്ള തുക കണ്ടെത്തിയത്

date