Skip to main content

ഡാക് അദാലത്ത്

മഞ്ചേരി പോസ്റ്റേൽ ഡിവിഷന് കീഴിലെ ഡാക്ക് അദാലത്ത് 2023 ഡിസംബർ 21 രാവിലെ 11ന് മഞ്ചേരി പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കും. മഞ്ചേരി ഡിവിഷന് കീഴിലുള്ള തപാൽ മേഖലയിലെ സേവനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള പരാതികൾ അദാലത്തിൽ അറിയിക്കാം. പരാതികൾ പോസ്റ്റ് ഓഫീസ് സൂപ്രണ്ട്, മഞ്ചേരി ഡിവിഷൻ, മഞ്ചേരി - 676121 എന്ന വിലാസത്തിൽ ഡിസംബർ 19ന് മുമ്പായി അയക്കണം. പരാതി അയക്കുന്ന കവറിന് പുറത്ത് 'ഡാക് അദാലത്ത്' എന്ന് എഴുതിയിരിക്കണം.

date