Skip to main content

നിയമസഭാ മാധ്യമ അവാർഡ് -2023 (പഖ്യാപിച്ചു

           മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഉന്നമനവും പൊതുസമൂഹത്തിന്റെ ക്ഷേമവും ഉറപ്പു വരുത്തുന്നതിനും നിയമസഭയുടെ പ്രവർത്തനം പൊതു സമൂഹത്തെ അറിയിക്കുന്നതിനുമായി വിവിധ മേഖലകളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തുന്ന മാധ്യമ സൃഷ്ടിയ്ക്കായി കേരള നിയമസഭ ഏർപ്പെടുത്തിയിട്ടുള്ള നിയമസഭാ മാധ്യമ അവാർഡിന്റെ 2023 വർഷത്തെ ജേതാക്കളെ പ്രഖ്യാപിച്ചു.

           അച്ചടി മാധ്യമ വിഭാഗത്തിൽ ആർ. ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ അവാർഡ് - സൂരജ് സുകുമാരൻമാതൃഭൂമി ഗൃഹലക്ഷ്മി (മാളോര് വണങ്ങുന്ന വീരന്മാർ എന്ന ഫീച്ചർ)ഇ.കെ. നായനാർ നിയമസഭ അവാർഡ് - രമ്യ കെ. എച്ച്മാതൃഭൂമി ദിനപത്രം ('നീതിദേവതേ കൺതുറക്കുഎന്ന അന്വേഷണ പരമ്പര)ജികാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡ് - എം.ബി. സന്തോഷ്മെട്രോ വാർത്ത ('വിഴിഞ്ഞം: നിർമാണം. നിർത്തരുതെന്ന് നിയമസഭ'') എന്നിവരുംദൃശ്യ മാധ്യമ വിഭാഗത്തിൽ സി. അച്യുതമേനോൻ നിയമസഭാ മാധ്യമ അവാർഡ് - അഖില നന്ദകുമാർഏഷ്യാനെറ്റ് ന്യൂസ് ('ഇതുവഴിയത്രേ ഓണം വന്നത് എന്ന പരിപാടി) കെ.ആർ. ഗൗരിയമ്മ നിയമസഭാ മാധ്യമ അവാർഡ് - ഡോ. ജി. പ്രസാദ് കുമാർമാതൃഭൂമി ന്യൂസ് ('വെളിച്ചെണ്ണയിലെ വിഷപ്പുക എന്ന പരിപാടി) എന്നിവരും അർഹരായി. 50,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്

           കെ. കുഞ്ഞികൃഷ്ണൻ (ദൂരദർശൻ മുൻ അഡീഷണൽ ഡയറക്ടർ ജനറൽ) ചെയർമാനും പി. കെ. രാജശേഖരൻഎൻ. ഇ. സുധീർഡോ. പ്രിയ കെ നായർനിയമസഭാ സെക്രട്ടറി എ. എം. ബഷീർ എന്നിവർ അംഗങ്ങളു ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

പി.എൻ.എക്‌സ്5979/2023

date