Skip to main content

സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത് സമാനതകളില്ലാത്ത വികസനത്തിന് : മന്ത്രി ആന്റണി രാജു

ഐ ടി, പൊതുജനാരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ സമാനതകളില്ലാത്ത വികസന മുന്നേറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍, ലോകോത്തര വിദ്യാഭ്യാസ സൗകര്യങ്ങള്‍, മലയോര പാതകള്‍, കോവളം -ബേക്കല്‍ ജലപാത ഉള്‍പ്പെടെയുള്ള പദ്ധതികള്‍ തുടങ്ങിയവയിലൂടെ സമഗ്ര സുസ്ഥിര വികസനമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് നാടിന്റെ വികസനം സാധ്യമാക്കുന്നത്. സ്തംഭിച്ചു കിടന്ന വിവിധ പദ്ധതികള്‍ തുടരാനായി.  കോവിഡ് രോഗികളെ അകറ്റിനിര്‍ത്തുന്ന സ്ഥലങ്ങളിലെ സമീപനമല്ല കേരളം സ്വീകരിച്ചത്. കോവിഡ് രോഗികളെ ആശുപത്രിയിലെത്തിച്ച് സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം കേരളമാണ്. ആരും പട്ടിണികിടക്കാതിരിക്കാന്‍ സാമൂഹ്യ അടുക്കളകള്‍ തുറന്നു പ്രവര്‍ത്തിച്ചു. ഇത്തരം നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങളിലൂടെയാണ് സര്‍ക്കാര്‍ ഇപ്പോഴും മുന്നോട്ടു പോകുന്നത്. ഇനിയും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും കൈകോര്‍ക്കണമെന്നും മന്ത്രി പറഞ്ഞു.

date