Skip to main content

ആറ്റിങ്ങലിനെ ജനസാഗരമാക്കി നവകേരള സദസ്സ്

**ലഭിച്ചത് 6,238 നിവേദനങ്ങള്‍

ആറ്റിങ്ങലിനെ അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരമാക്കിയ നവകേരള സദസ്സ്  മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പ്രൗഢോജ്ജ്വല സ്വീകരണം നല്‍കി. മാമം മൈതാനിയില്‍ നടന്ന നവകേരള സദസ്സില്‍ ചെണ്ടമേളം, പൂക്കാവടി, തെയ്യം എന്നിവയുടെ അകമ്പടിയോടെയാണ്  മുഖ്യമന്ത്രിയെ വേദിയിലേക്ക് വരവേറ്റത്. സദസ്സിനെ ആവേശഭരിതമാക്കാന്‍ നാടന്‍ പാട്ടും ഒരുക്കിയിരുന്നു.  നാലു പന്തലും നിറഞ്ഞു കവിഞ്ഞെത്തിയ ജനക്കൂട്ടത്തിന് സാക്ഷ്യംവഹിച്ച ചടങ്ങ് സംഘാടനത്തിന്റേയും ആസൂത്രണത്തിന്റേയും  മികവുകൂടിയായി.

മൈതാനത്തിനു മുന്നില്‍ സജ്ജമാക്കിയ 20 കൗണ്ടറുകളിലൂടെ 6,238 നിവേദനങ്ങള്‍ ലഭിച്ചു. ഉച്ചക്ക് ഒരു മണി മുതലാണ് നിവേദനങ്ങള്‍ സ്വീകരിച്ചു തുടങ്ങിയത്. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രത്യേകം കൗണ്ടറുകള്‍ ക്രമീകരിച്ചിരുന്നു.  സദസിനെത്തിയവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ് സേന, മെഡിക്കല്‍ സംഘം, ഫയര്‍ഫോഴ്സ് എന്നിവരുടെ സേവനങ്ങളും ഉറപ്പാക്കിയിരുന്നു. ഹരിത കര്‍മസേന, കുടുംബശ്രീ, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍, നഗരസഭയിലെ ശുചീകരണ തൊഴിലാളികളും വിവിധ വകുപ്പുകളും സദസ്സിന്റെ ഭാഗമായി.

date