Skip to main content

റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ: കെ പി എസ് സി ശാരീരിക അളവെടുപ്പ് ഡിസംബർ 28 ന്

വനം വന്യജീവി വകുപ്പിലെ റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ തസ്തികയിലെ (കാറ്റഗറി നമ്പർ: 408/2021) തെരഞ്ഞെടുപ്പിനായി നവംബർ 21 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള ശാരീരിക അളവെടുപ്പ് ഡിസംബർ 28 ന് രാവിലെ എട്ട് മണി മുതൽ കേരള പബ്ലിക് സർവിസ് കമ്മീഷൻ്റെ തൃശൂർ ജില്ലാ ഓഫീസിൽ വെച്ച് നടക്കും.
 
ഇത് സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ / എസ്എംഎസ് സന്ദേശം നല്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റും തിരിച്ചറിയൽ രേഖയുടെ അസ്സലും സഹിതം അന്നേ ദിവസം രാവിലെ 8 മണിക്ക് മുമ്പായി ഹാജരാകണം. ടെസ്റ്റിൽ പങ്കെടുക്കാത്തവർക്ക് പിന്നീട് അവസരം നൽകുന്നതല്ലെന്നും കേരള പബ്ലിക് സർവിസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു. 

ശാരീരിക അളവെടുപ്പിൽ വിജയിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അന്നേ ദിവസം തന്നെ ജില്ലാ ഓഫീസിൽ വെച്ച് പ്രമാണ പരിശോധന നടത്തുന്നതിനാൽ ഉദ്യോഗാർത്ഥികൾ പ്രൊഫൈൽ സന്ദേശത്തിൽ ആവശ്യപ്പെട്ടിട്ടുള്ള പ്രമാണങ്ങളുടെ അസ്സൽ രേഖകൾ കയ്യിൽ കരുതണം.

date