Skip to main content

കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന ഫെബ്രുവരി രണ്ടിന്

കോട്ടയം: കോട്ടയം വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ സർവീസിലുള്ള അധ്യാപകർക്കായി 2023 സെപ്റ്റംബർ 10,16 തീയതികളിൽ മൗണ്ട് കാർമ്മൽ ഗേൾസ് ഹൈസ്‌കൂളിൽ നടത്തിയ കെ-ടെറ്റ് പരീക്ഷയിലെ വിജയികളുടെ സർട്ടിഫിക്കറ്റ് പരിശോധന ഫെബ്രുവരി രണ്ടിന് നടക്കും. കോട്ടയം വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിൽ രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെയാണ് പരിശോധന.  ഹാൾടിക്കറ്റ്, മാർക്ക്ലിസ്റ്റ്, അസൽ സർട്ടിഫിക്കറ്റ്, പകർപ്പുകൾ, മാർക്കിനും ഫീസിനും ഇളവ് ലഭിക്കേണ്ടവർ ആയത് തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം.

 

date