Skip to main content

വനിതാരത്നം പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

കോട്ടയം: വനിത-ശിശുവികസനവകുപ്പിന്റെ വനിതാരത്നം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹികസേവനം, കായികരംഗം, പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് വിജയം നേടിയവർ, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസമേഖലയിലും ശാസ്ത്ര-സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾ എന്നിവരെ അവാർഡിനായി വ്യക്തികൾ /സ്ഥാപനങ്ങൾ/സംഘടനകൾക്ക് നാമനിർദ്ദേശം ചെയ്യാം. നാമനിർദ്ദേശവും മറ്റു വിവരങ്ങളും ജില്ലാവനിതാ ശിശു വികസന ഓഫീസർക്ക് ഫെബ്രുവരി അഞ്ചിനകം നൽകണം. വിശദവിവരം അടുത്തുള്ള ശിശുവികസന പദ്ധതി ഓഫീസിലും ജില്ലാ വനിത-ശിശുവികസന ഓഫീസ്, കളക്‌ട്രേറ്റ് ഒന്നാംനില, കോട്ടയം എന്ന വിലാസത്തിലും ലഭിക്കും. ഫോൺ: 0481-2961272.

 

date