Skip to main content
കുടുംബശ്രീ സ്നേഹിതാ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

കുടുംബശ്രീ സ്നേഹിതാ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

ആലപ്പുഴ: കുടുംബശ്രീ ജില്ലാ മിഷൻ  ആലപ്പുഴ സ്നേഹിതാ ജെൻഡർ ഹെൽപ് ഡെസ്ക്  ഐ.ഇ.സി. പ്രവർത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ആലപ്പുഴ സെൻ്റ് ജോസഫ്  കോളേജിലെ  നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ ജെൻഡർ ക്ലബ്‌ അംഗങ്ങൾ എന്നിവർ ചേർന്നാണ് വെള്ളിയാഴ്ച ഫ്ലാഷ് മോബ് നടത്തിയത്. സ്നേഹിതയുടെ വിശദാംശങ്ങൾ, സേവനങ്ങൾ എന്നിവ അടങ്ങിയ നോട്ടീസ് വിതരണം ചെയ്തു. എ.ഡി.എം.സി. കെ.വി. സേവ്യർ, ജൻഡർ സി.പി.എം സുനിത മിഥുൻ, സെൻ്റ് ജോസഫ് കോളേജ് അധ്യാപികയും നാഷണൽ സർവീസ് സ്കീം കോഓർഡിനേറ്ററുമായ ഫെബി പവ്യ എന്നിവർ സംസാരിച്ചു. ഫ്ലാഷ് മോബിൽ പങ്കെടുത്തവർക്ക് സമ്മാനം നൽകി.

date