Skip to main content

നാടൻപാട്ട് മത്സരം സംഘടിപ്പിച്ചു

കലാഭവൻ മണിയുടെ അനുസ്മരണാർത്ഥം സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാതലത്തിൽ സംഘടിപ്പിച്ച 'മണിനാദം' നാടൻപാട്ട് മത്സരം മലപ്പുറം ദിലീപ് മുഖർജി ഹാളിൽ മലപ്പുറം ബി.ഡി.ഒ കെ.എം സുജാത ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോർഡ് അംഗം ഷരീഫ് പാലോളി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ ആശാ എസ് ബാബു സ്വാഗതവും യൂത്ത് കോഡിനേറ്റർ റിയാസുദ്ധീൻ നന്ദിയും പറഞ്ഞു. മത്സരത്തിൽ മസ്‌കറ്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വിജയികളായി. യുവ ക്ലബ് തച്ചിങ്ങനാടം രണ്ടാം സ്ഥാനവും സി.എ.എസ് ക്ലബ് മുട്ടുങ്ങൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളായ ക്ലബുകൾക്കുള്ള ഉപഹാരവും ക്യാഷ് പ്രൈസും മലപ്പുറം നഗരസഭാ പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ സമ്മാനിച്ചു.

date