Skip to main content

ശിൽപശാല സംഘടിപ്പിച്ചു

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വട്ടംകുളം ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർസെക്കന്ററി സ്‌കൂളിന്റെ സഹകരണത്തോടെ ബ്ലോക്ക് പരിധിയിലെ അധ്യാപകർക്കായി ശിൽപശാല സംഘടിപ്പിച്ചു. 'നിർമിത ബുദ്ധി സാക്ഷരതയുടെ പ്രാധാന്യം' എന്ന വിഷയത്തിൽ നടന്ന ശില്‍പശാല എ.ഇ.ഒ ഹൈദർ അലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന ശിൽപശാലയിൽ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എൻ.ആർ അനീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ പ്രേമലത, ഐ.എച്ച്.ആർ.ഡി കോളേജ് പ്രിൻസിപ്പൽ അബ്ദുൾ സമദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് ലിജുമോൻ, ഹെഡ് അക്കൗണ്ടന്റ് പി.വി.സജികുമാർ തുടങ്ങിയവർ പങ്കെടുത്തു.

date