Skip to main content

ജില്ലാതല ശാസ്ത്ര സഹവാസ ക്യാമ്പ് സമാപിച്ചു

സമഗ്ര ശിക്ഷാ കേരളയുടെ (എസ്.എസ്.കെ) നേതൃത്വത്തില്‍ രാഷ്ട്രീയ ആവിഷ്‌കാര്‍ അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ശാസ്ത്ര സഹവാസ ക്യാമ്പ് സമാപിച്ചു. മലപ്പുറം പി.എം.ആര്‍ റസിഡന്‍സിയില്‍ സംഘടിപ്പിച്ച രണ്ടു ദിവസം നീണ്ടു നിന്ന സഹവാസ ക്യാമ്പിന്റെ ഭാഗമായി ശാസ്ത്രജ്ഞനുമായി അഭിമുഖം, ശാസ്ത്ര പരീക്ഷണങ്ങള്‍, ശാസ്ത്ര നാടകം, പഠനയാത്ര തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
ക്യാമ്പിന്റെ സമാപനം മലപ്പുറം നഗരസഭ കൗണ്‍സിലര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ മനോജ്കുമാര്‍. പി. അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ മഹേഷ് എം.ഡി. സ്വാഗതവും ട്രെയിനര്‍ ഷജീഷ് നന്ദിയും പറഞ്ഞു. സരിത. കെ, ബിന്ദു. കെ, പ്രവീണ്‍, രമേഷ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

date