Skip to main content
തൊഴില്‍ദാതാക്കളുടെ സംഗമം

തൊഴില്‍ദാതാക്കളുടെ സംഗമം

വിവധപദ്ധതികളുടെ ഭാഗമായി നടത്തുന്ന തൊഴില്‍മേളകളില്‍ തൊഴില്‍ദാതാക്കളുടെ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനായി സംഗമം സംഘടിപ്പിച്ചു. ഡി ഡബ്ല്യൂ എം എസ് പോര്‍ട്ടലില്‍ തൊഴില്‍ ദാതാക്കളെ രജിസ്റ്റര്‍ ചെയ്യിപ്പിക്കുകയും ജില്ലയില്‍ തൊഴില്‍ അന്വേഷകരുടെ ലഭ്യത, പോര്‍ട്ടലില്‍ ലഭ്യമായ മറ്റു സേവനങ്ങള്‍, നൈപുണ്യ പരിശീലനം ലഭിച്ച കുട്ടികളുടെ വിവരങ്ങള്‍ എന്നിവ ബോധ്യപ്പെടുത്തുന്നതിനുമായി അവസരം വിനിയോഗിച്ചു. കേരള നോളേജ് ഇക്കോണമി മിഷന്‍ പ്രാവര്‍ത്തനങ്ങള്‍ , ഡി ഡബ്ല്യൂ എം എസ് പ്ലാറ്റുഫോം, ഡി ഡി യു ജി കെ വൈ സ്‌കില്ലിങ് പ്രോഗ്രാം തൊഴില്‍ ദാതാക്കളെ പരിപാടിയില്‍ പരിചയപ്പെടുത്തി.ട്രാന്‍സ് ജന്‍ഡര്‍, ഭിന്നശേഷിക്കാര്‍, കരിയര്‍ ഗ്യാപ് വന്ന വനിതകള്‍ ഉള്‍പ്പടെ ഉള്ള മറ്റു വിഭാഗക്കാര്‍ക്ക് പ്രയോജനപ്പെടുന്ന തൊഴില്‍ ദാതാക്കളെ കണ്ടെത്തുന്നതിനും ചര്‍ച്ച നടത്തി.

  ഡിഫോര്‍ട്ട് റിസോര്‍ട്ടില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ ബിജു വി എസ് ഉദ്ഘാടനംചെയ്തു. വിവിധ മേഖലകളിലുള്ള 30 തൊഴില്‍ ദാതാക്കളും, നൈപുണ്യ പരിശീലന സ്ഥാപനങ്ങളും പങ്കെടുത്തു.

date