Skip to main content

*പിറവത്ത് മണ്ണിടിഞ്ഞ് അതിഥി തൊഴിലാളികളുടെ മരണം* *ഉടൻ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശിച്ചു*

പിറവത്ത് മണ്ണിടിഞ്ഞ് അതിഥി തൊഴിലാളികൾ മരിക്കാൻ ഇടയായ സംഭവത്തിൽ ഉടൻ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തൊഴിലും നൈപുണ്യവും പൊതു വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി എറണാകുളം ജില്ലാ ലേബർ ഓഫീസർക്ക് നിർദ്ദേശം നൽകി. മരണമടഞ്ഞവരുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ വേണ്ട എല്ലാ സജ്ജീകരണങ്ങളും ഏർപ്പാടാക്കാനും മന്ത്രി ജില്ലാ ലേബർ ഓഫീസറോട് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് മന്ത്രി ജില്ലാ കളക്ടറോടും റിപ്പോർട്ട് തേടി.

date