Skip to main content

വിദ്യാലയങ്ങളിൽ നാപ്കിൻ ഡിസ്‌ട്രോയർ സ്ഥാപിച്ചു

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നേറ്റീവ് എ.യു.പി സ്‌കൂളിൽ നാപ്കിൻ ഡിസ്‌ട്രോയർ സ്ഥാപിച്ചു.  വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ.കെ രാധ, ഗ്രാമ പഞ്ചായത്തംഗം കെ.വി അജയ്‌ലാൽ, എ.യു.പി സ്‌കൂൾ പ്രധാനാധ്യാപിക കെ.എം ബിന്ദു എന്നിവർ പങ്കെടുത്തു. പദ്ധതിക്കായി 3.3 ലക്ഷം രൂപയാണ് ചെലവഴിച്ചത്. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിലെ മുഴുവൻ യു.പി സ്‌കൂളുകളിലും നാപ്കിൻ ഡിസ്‌ട്രോയർ സ്ഥാപിക്കും.

 

date