Skip to main content

രക്തദാന ക്യാമ്പ് നടത്തി

രക്തദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷൻ ആരംഭിച്ച 'പൾസ്' പദ്ധതിയുടെ ഭാഗമായി വഴിക്കടവ് സി.ഡി.എസിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പാടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ എലിസബത്ത് മാത്യു അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയർപേഴ്സൺമാരായ സിന്ധു രാജൻ, ഹഫ്സത്ത്, ജെയ്മോൾ, ബ്ലോക്ക് കോർഡിനേറ്റർ റിനി കെ. ജോണി, കമ്മ്യൂണിറ്റി കൗൺസിലർ ഗീതു എന്നിവർ സംസാരിച്ചു. നിലമ്പൂർ ജില്ലാ ആശുപത്രി ജൂനിയർ കൺസൾട്ടന്റ് ഡോ. കെ.കെ  പ്രവീണ ക്യാമ്പിന് നേതൃത്വം നൽകി. 48 പേർ ക്യാമ്പിൽ പങ്കെടുത്തു.
മലപ്പുറം ജില്ലയിൽ 18 മുതൽ 50 വയസ്സ് വരെ പ്രായമുള്ള മുഴുവൻ സ്ത്രീകളെയും സന്നദ്ധ രക്തദാനത്തിൽ പങ്കാളിയാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സി.ഡി.എസുകളുടെയും സന്നദ്ധ സംഘടനകളുടെയും സർക്കാർ ആശുപത്രികളുടെയും ബാങ്കുകളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് 'പൾസ്'.

date