Skip to main content

കുറ്റ്യാടി മണ്ഡലത്തിൽ മൂന്ന് ലക്ഷം രൂപയുടെ പുസ്തകങ്ങൾ കൈമാറി

 

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമാക്കി രൂപീകരിച്ച ബഹുജന വിദ്യാഭ്യാസ കൂട്ടായ്മ സ്മാർട്ട് കുറ്റ്യാടി  നേതൃത്വത്തിൽ അറിവുത്സവം പരിപാടി സംഘടിപ്പിച്ചു. മന്ദത്ത് കാവ് യുപി സ്കൂളിൽ കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു.

 നിയമസഭ പുസ്തകോത്സവത്തിന്റെ ഭാഗമായി എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച മൂന്ന് ലക്ഷം രൂപയുടെ പുസ്തകങ്ങൾ മണ്ഡലത്തിലെ 28 യുപി സ്കൂളുകൾക്കും തെരഞ്ഞെടുത്ത 18 ലൈബ്രറികൾക്കും വിതരണം ചെയ്തു. മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ അഷറഫ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന പുസ്തക വിതരണം നടത്തി.   പഞ്ചായത്തംഗം പി രജനി, കെ ഗോപാലൻ, ടി മോഹൻദാസ്, സിനുരാജ്, ബിപിസി നിഷാന്ത്  എന്നിവർ സംസാരിച്ചു. പി കെ അശോകൻ സ്വാഗതവും ടി പി കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.

date