Skip to main content

ശ്രവണ സഹായി വിതരണം ചെയ്തു

 

മൂടാടി ഗ്രാമപഞ്ചായത്തിൽ കേൾവി പരിമിതിയുള്ളവർക്ക് ശ്രവണ സഹായി വിതരണം ചെയ്തു.2023- 24 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗ്രാമസഭയിലുടെ അപേക്ഷ സമർപ്പിച്ച എല്ലാവർക്കും ഉപകരണം നൽകിയത്. താളം പദ്ധതിയിലൂടെ മൂന്ന് ലക്ഷം രൂപയാണ് പഞ്ചായത്ത്  ഇതിനായി മാറ്റി വച്ചത്. കെൽട്രോൺ നിർമ്മിച്ച ഉപകരണമാണ് മെഡിക്കൽ ടീമിൻ്റെ പരിശോധനക് ശേഷം വിതരണം ചെയ്തത്.
 ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ഷിജ പട്ടേരി, സ്ഥിരം സമിതി അംഗങ്ങളായ എം.പി.അഖില, ടി.കെ.ഭാസ്കരൻ മെമ്പർമാരായ വി.കെ. രവീന്ദ്രൻ,  രജുല ടി.എം.സുമിത,സെക്രട്ടറി എം.ഗിരിഷ് ഐ.സി.ഡി.എസ് സൂപ്പർ വൈസർ അജ്ഞലി എന്നിവർ പങ്കെടുത്തു

date