Skip to main content
വോട്ടെടുപ്പില്‍  പങ്കാളിയാവാം, സ്റ്റുുഡന്‍സ് പോലീസ് കേഡറ്റു് സൈക്കിള്‍ റാലി സംഘടിപ്പിച്ചു

വോട്ടെടുപ്പില്‍  പങ്കാളിയാവാം, സ്റ്റുുഡന്‍സ് പോലീസ് കേഡറ്റു് സൈക്കിള്‍ റാലി സംഘടിപ്പിച്ചു

ആലപ്പുഴ: വോട്ടെടിപ്പില്‍ ബഹുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ആലപ്പുഴയിലെ വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപ്പിന്‍റെയും പോലീസ് വകുപ്പിന്‍റെയും നേതൃത്വത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു.
ആലപ്പുഴ വിജയ പാർക്കിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.എൽ സജിമോൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു. വിജയ പാർക്കിൽ നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി കളക്ടറേറ്റിൽ സമാപിച്ചു. നാൽപത് വിദ്യാർത്ഥികളാണ്  റാലിയിൽ പങ്കെടുത്തത്.

 സ്റ്റുഡൻസ് പോലീസ് കേഡറ്റ് അസിസ്റ്റന്റ് ജില്ല നോഡൽ ഓഫീസർ  അസലാം,  സബ് ഇൻസ്പെക്ടർ രാജേഷ്, അധ്യാപികയായ  ശ്രീജ, എൽ. എസ്. ജി. ഡി അസിസ്റ്റന്റ് ഡയറക്ടർ ജി. പി ശ്രീജിത്ത്‌ എന്നിവർ പങ്കെടുത്തു. കളക്ടറേറ്റ് കോമ്പൗണ്ടിൽ നടന്ന സമാപന ചടങ്ങില്‍  ജില്ല കളക്ടർ അലക്സ് വർഗീസ് സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുമായി ആശയങ്ങള്‍ പങ്കുവച്ചു.

date