Skip to main content

ജില്ലയില്‍ പിങ്ക് പോളിങ് സ്റ്റേഷനുകളും - ജില്ലാ കലക്ടര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീസാന്നിധ്യം കൂടുതലുള്ള ഇടങ്ങളില്‍ പിങ്ക് പോളിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുമെന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. 11 അസംബ്ലി മണ്ഡലങ്ങളിലും പിങ്ക് പോളിങ് സ്റ്റേഷനുകളുണ്ടാകുമെന്നും വ്യക്തമാക്കി.

  

നിയോജകമണ്ഡലാടിസ്ഥാനത്തില്‍ പിങ്ക് പോളിങ് സ്റ്റേഷനുകളുടെ പട്ടിക :

ചടയമംഗലം : സര്‍ക്കാര്‍ യു.പി.എസ് നിലമേല്‍ (കിഴക്ക് കെട്ടിടം, വടക്ക് ഭാഗം )

കൊട്ടാരക്കര :മന്നം മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂള്‍ ,പടിഞ്ഞാറ്റിങ്കര ,കൊട്ടാരക്കര ( കിഴക്ക് ഭാഗം)

ചാത്തന്നൂര്‍ :അമൃത സംസ്‌കൃത എച്ച്.എസ്.എസ്. പാരിപ്പള്ളി (തെക്ക് കെട്ടിടം, പടിഞ്ഞാറ് ഭാഗം)

കുണ്ടറ : അമൃത സ്‌കൂള്‍ പേരൂര്‍ (അമൃതാഞ്ജലി ഹാള്‍ വടക്ക്-പടിഞ്ഞാറ് )

പുനലൂര്‍ : സര്‍ക്കാര്‍ എല്‍.പി.എസ്. കരവാളൂര്‍ (വടക്ക് ഭാഗം)

കൊല്ലം : സര്‍ക്കാര്‍ വനിതാ ഐ.ടി.ഐ മനയില്‍കുളങ്ങര (സി.ഇ.ഓ. ബ്ലോക്ക് തെക്ക് ഭാഗം )

കുന്നത്തൂര്‍ : ജി.എല്‍.വി.എല്‍.പി.എസ്. മുതുപിലാക്കാട് (പടിഞ്ഞാറ് കെട്ടിടം, വടക്ക് ഭാഗം)

ഇരവിപുരം : സര്‍ക്കാര്‍ ന്യൂ എല്‍.പി.എസ്. ഇരവിപുരം,കൂട്ടിക്കട (പ്രധാന കെട്ടിടത്തിന്റെ വടക്ക് -പടിഞ്ഞാറ് ഭാഗം)

കരുനാഗപ്പള്ളി : സര്‍ക്കാര്‍ എല്‍.പി.എസ്. മരുതൂര്‍കുളങ്ങര (വടക്ക്-പടിഞ്ഞാറ് കെട്ടിടം ,തെക്ക് ഭാഗം)

ചവറ : മുസ്ലിം എല്‍.പി.എസ്. പാലക്കല്‍, തേവലക്കര (പടിഞ്ഞാറ് വശത്തെ പുതിയ കെട്ടിടത്തിന്റെ കിഴക്ക് ഭാഗം)

പത്തനാപുരം : സര്‍ക്കാര്‍ എല്‍.പി.എസ് നടുക്കുന്ന്, പത്തനാപുരം (കിഴക്ക് ഭാഗം )

date