Skip to main content

വാസ്തു വിദ്യാ ഗുരുകുലത്തിൽ കോഴ്സുകൾ

വാസ്തുവിദ്യാ ഗുരുകുലത്തിൽ വിവിധ കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനത്തിന് മേയ് 31വരെ അപേക്ഷിക്കാം.
വാസ്തുശാസ്ത്രത്തിൽ ആറുമാസ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന് എസ്.എസ്.എൽ.സിയാണ് യോഗ്യത. ആകെസീറ്റ് 50. അപേക്ഷാഫീസ് 200 രൂപ. കോഴ്സ് ഫീസ് 10,000 + ജി.എസ്.ടി. എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും മാത്രമായി ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്.
ചുമർചിത്രകലയിൽ ഒരു വർഷ സർട്ടിഫിക്കറ്റ് കോഴ്സിനും എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. ആകെസീറ്റ് 25. അപേക്ഷ ഫീസ് 200 രൂപ. കോഴ്സ് ഫീസ് 25000 + ജി.എസ്.ടി. ചുമർചിത്രമേഖലയിൽ പ്രശസ്തരായ വിദഗ്ദ്ധരുടെ ക്ലാസുകൾ ഉണ്ടായിരിക്കും. എല്ലാ ശനിയും ഞായറും ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്.
രണ്ടു കോഴ്സുകൾക്കും പ്രായപരിധിയില്ല. അപേക്ഷകൾ www.vasthuvidyagurukulam.com എന്ന വെബ്സൈറ്റിൽ ഓൺലൈനായി നൽകാം. കൂടുതൽ വിവരങ്ങൾക്ക്: എക്സിക്യൂട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട-689533., എക്സിക്യൂട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാഗുരുകുലം, അനന്തവിലാസം പാലസ്, ഫോർട്ട് പി.ഒ, തിരുവനന്തപുരം-23. ഫോൺ: 0468-2319740, 9188089740, 9446134419, 9605046982, 9188593635

date