Skip to main content

ഇപിഎഫ് പരാതി പരിഹാര സമ്പര്‍ക്ക പരിപാടി 27ന്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന 'നിധി താങ്കള്‍ക്കരികെ'ഗുണഭോക്താക്കള്‍ക്കായുള്ള പരാതി പരിഹാര സമ്പര്‍ക്ക പരിപാടി മെയ് 27ന് നടക്കും. കാഞ്ഞിരോട് വീവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഹാള്‍, കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് പരിപാടി.
ഇപിഎഫ് അംഗങ്ങള്‍, തൊഴിലുടമകള്‍, ഇ പി എസ് പെന്‍ഷണര്‍മാര്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ക്ക് ഒരേ സമയം വിവര കൈമാറ്റവും പരാതി പരിഹാരവും ഈ പരിപാടിയിലൂടെ സാധിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം എത്തിച്ചേരുക.

 

date