ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ നിയമനം
കോട്ടയം, ഇടുക്കി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ ഒഴിവുളള അംഗത്തിന്റെ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അംഗീകൃത യൂണിവേഴ്സിറ്റി ബിരുദമുളളവരും 35 വയസ്സോ അതിനു മുകളിലോ പ്രായമുളളവരും ധനതത്വം, നിയമം, കൊമേഴ്സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുകാര്യങ്ങള്‍, ഭരണനിര്‍വഹണം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുളളവരും കഴിവും ആര്‍ജവും ഉളളവരും ആയിരിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക കളക്ട്രേറ്റുകളിലും ജില്ലാ സപ്ലൈ ഓഫീസുകളിലും ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറങ്ങളിലും ംംം.രീിൗൊലൃമളളമശൃ.െസലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലും ലഭ്യമാണ്. ബയോ ഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ഇടുക്കി ജില്ലയിലുളളവര്‍ നവംബര്‍ 25നകവും കോട്ടയം ജില്ലയിലുളളവര്‍ നവംബര്‍ 30നകവും ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കണം.
(കെ.ഐ.ഒ.പി.ആര്-2011/18)
- Log in to post comments