Skip to main content

മത്സ്യ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

 കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ 2017-18 വര്‍ഷത്തെ നീല വിപ്ലവം പദ്ധതി പ്രകാരം മത്സ്യ കര്‍ഷകരില്‍ നിന്നും ആര്‍എഎസ് (അക്വാപോണിക്‌സ്), ഓരുജല കൂടുകൃഷി, കല്ലുമ്മേക്കായ കൃഷി എന്നിവ തുടങ്ങുന്നതിനായി കാസര്‍കോട് ജില്ല മത്സ്യ കര്‍ഷക വികസന ഏജന്‍സി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറങ്ങള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ & ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ മത്സ്യ കര്‍ഷക വികസന ഏജന്‍സി കാര്യാലയം , കാഞ്ഞങ്ങാട്,മുന്‍സിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാര്‍ എന്നിവരില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി 04672202537 നമ്പറില്‍ ബന്ധപ്പെടാം. അപേക്ഷകള്‍ നവംബര്‍ 10നകം ഈ ഓഫീസില്‍ എത്തിക്കണം. 

date