Skip to main content

കുറിയ ഇനം തെങ്ങുകളെക്കുറിച്ച് അറിയിക്കണം

കര്‍ഷക പങ്കാളിത്തത്തിലൂന്നിയുളള വികേന്ദ്രീകൃത സമീപനത്തിലുടെ ഗുണമേന്‍മയുളള തൈകള്‍ ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനുളള പദ്ധതി കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം സംസ്ഥാന കൃഷി വകുപ്പിന്റെ സഹായത്തോടെ വയനാട്, ഇടുക്കി എന്നിവയൊഴിച്ച് ബാക്കി എല്ലാ ജില്ലകളിലും നടപ്പിലാക്കി വരികയാണ്. 
     ജനിതക മേഖലയിലുളള തെങ്ങിന്റെ മാതൃവൃക്ഷങ്ങള്‍ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍തന്നെ കണ്ടെത്തി അവ പ്രയോജനപ്പെടുത്തി കുറിയ ഇനത്തില്‍പ്പെട്ടതും സങ്കരയിനത്തില്‍പ്പെട്ടതുമായ തെങ്ങിന്‍ തൈകള്‍ ഉല്പാദിപ്പിക്കുന്നതിനായി എല്ലാ ജില്ലകളിലും കേര കര്‍ഷക കുട്ടായ്മകളുടെ സഹായത്തോടെ  വികേന്ദ്രീകൃത കേര നഴ്‌സറികള്‍ ആരംഭിക്കുന്നതിന് ഈ പദ്ധതി ലക്ഷ്യമിടുന്നു.  തെങ്ങിന്റെ കുറിയ ഇനങ്ങളുടെ മാതൃവൃക്ഷങ്ങള്‍ തങ്ങളുടെ തെങ്ങിന്‍ തോട്ടത്തില്‍ ലഭ്യമാണെങ്കില്‍ അവയുടെ വിവരം തൊട്ടടുത്ത കൃഷിഭവനില്‍ അറിയിക്കണം.  ഈ പദ്ധതിയുടെ ഭാഗമായ കാസര്‍കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊജെക്ട് എക്‌സിക്യൂട്ടീവ് കെ.ദിവ്യശ്രീയെ 9400267907 എന്ന മൊബൈല്‍ ഫോണിലും വിളിച്ച് വിവരം അറിയിക്കാം.

date