Skip to main content

അന്തര്‍ സംസ്ഥാന യുവജന വിനിമയ പരിപാടി

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിനു കീഴിലുള്ള നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 13 മുതല്‍ 27 വരെ ഹിമാചല്‍ പ്രദേശിലെ കുളുവില്‍ നടക്കുന്ന അന്തര്‍ സംസ്ഥാന യുവജന വിനിമയ പരിപാടിയില്‍ മലപ്പുറത്ത് നിന്നും ഒമ്പതംഗ യുവജന സംഘം പങ്കെടുക്കും. രാജ്യത്തിന്റെ സാംസ്‌ക്കാരിക വൈവിദ്ധ്യം നേരിട്ട് മനസ്സിലാക്കുന്നതിന് യുവജങ്ങള്‍ക്ക് അവസരമൊരുക്കുകയാണ്  വിനിമയ പരിപാടിയുടെ ലക്ഷ്യം. നെഹ്‌റു യുവ കേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത വിവിധ യൂത്ത് ക്ലബ്ബുകളിലെ അംഗങ്ങളും യൂത്ത് വോളന്റിയര്‍മാരുമായ  ടി.കെ അബ്ദുല്‍ വഹാബ്, എം. നിഖില്‍, പി.ടി മുഹമ്മദ് ആഷിഖ്, മുഹമ്മദ് സിയാദ്, അബ്ദുല്‍ ജംഷീര്‍, യു. സജാദ്, കെ.സി സുഹൈല്‍, പി. മുബഷിര്‍, ജാഫര്‍ സാദിഖ് എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.

 

date