Skip to main content

ഏകദിന പരിശീലനം നല്‍കി

ആതവനാട് പൗള്‍ട്രി ഫാം ക്യാമ്പസില്‍ ജില്ലയിലെ മൃഗാശുപത്രകളിലെ അറ്റന്റര്‍മാര്‍ക്ക് ഏകദിന പരിശീലനം നല്‍കി.  പരിശീലനം കണ്ണൂര്‍ മുണ്ടയാട് ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയ്‌നിങ്ങ് സെന്റര്‍ ജോയന്റ് ഡയറക്ടര്‍ ഡോ: പി.മഹ്മൂദ് ഉല്‍ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ: എ.അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു.
മൃഗസംരക്ഷണ വകുപ്പ് ജില്ലാ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഡോ: ഹാറൂണ്‍ അബ്ദുള്‍ റഷീദ് പരിപാടിക്ക് നേതൃത്വം നല്‍കി. അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍, ഡോ: ബി.സുരേഷ്, പൗള്‍ട്രി അസിസ്റ്റന്റ് ഡയക്ടര്‍ ഡോ: ശിവകുമാര്‍, ഫീല്‍ഡ് ഓഫീസര്‍ എം. പ്രമോദ് ദാസ് എന്നിവര്‍ സംസാരിച്ചു.

 

date